Site icon Fanport

ലീഗ് കിരീടം തീരുമാനമായിട്ടില്ല, ആഴ്സണലിന് മുന്നറിയിപ്പുമായി ഹാളണ്ട്

ശനിയാഴ്ച ക്രിസ്റ്റൽ പാലസിനെതിരെ 1-0ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിന് 2 പോയിന്റ് മാത്രം പിറകിൽ എത്തൊയിട്ടുണ്ട്. മത്സര ശേഷം സംസാരിച്ച ഹാളണ്ട് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ആഴ്സണലിന് മുന്നറിയിപ്പ് നൽകി. “ഇപ്പോൾ ഉള്ള ഗ്യാപ്പിൽ, നമ്മൾ നമ്മളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആഴ്സണലിന് എതിരെ ഒരു മത്സരം ഞങ്ങൾക്ക് ഹോം ഗ്രൗണ്ടിൽ ബാക്കിയുണ്ട്, ഇനിയും കളിക്കാൻ ഒരുപാട് ഗെയിമുകൾ ബാക്കിയുമുണ്ട്’ ഹാളണ്ട് പറഞ്ഞു.

ആഴ്സണൽ 23 03 12 00 50 12 997

“ഒന്നും ഇതുവരെ ഒന്നും തീരുമാനമായിട്ടില്ല. ഞാൻ ഈ കിരീട പോരാട്ടം ആസ്വദിക്കുകയാണ്. ഇതാണ് ഇംഗ്ലണ്ട്, ഇതാണ് ഞാൻ എന്റെ ജീവിതകാലം മുഴുവൻ ഇംഗ്ലണ്ടിലെ കിരീട പോരാട്ടങ്ങളിൽ കാണുന്നത്.” – ഹാളണ്ട് പറഞ്ഞു.

പാലസിനെതിരായ ടീമിന്റെ ഫലത്തിൽ ഹാലാൻഡ് അഭിമാനം പ്രകടിപ്പിക്കുകയും സിറ്റിയുടെ ഓരോ വിജയത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. “ഈ വിജയം ഞങ്ങൾക്ക് എത്ര പ്രധാനമാണെന്ന് എല്ലാവർക്കും അറിയാം. നമ്മൾ മുന്നോട്ട് പോകണം”

Exit mobile version