Picsart 24 02 10 20 14 04 518

ഹാളണ്ട് വീണ്ടും ഗോളടി തുടങ്ങി, മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് എത്തി. ഇന്ന് നടന്ന മത്സരത്തിൽ എവർട്ടണെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് സിറ്റി ലീഗിൽ ഒന്നാമത് തിരികെയെത്തിയത്. ഫിറ്റ്നസ് വീണ്ടെടുത്ത് എത്തിയ എർലിംഗ് ഹാളണ്ട് ഇന്ന് ഇരട്ട ഗോളുകളുമായി തിളങ്ങി.

മത്സരത്തിൽ 71 മിനുട്ടുകളോളം സിറ്റിയെ പിടിച്ചു കെട്ടാൻ എവർട്ടണായി. എന്നാൽ 71ആം മിനുട്ടിൽ ഹാളണ്ട് സിറ്റിക്ക് ലീഡ് നൽകി. അധികം വൈകാതെ ഡിബ്രുയിനെയുടെ പാസ് സ്വീകരിച്ച് മുന്നേറിയ ഹാളണ്ട് സിറ്റിയുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 23 മത്സരങ്ങളിൽ നിന്ന് 52 പോയിന്റുമായി ലീഗിൽ ഒന്നമത് എത്തി. 51 പോയിന്റുമായി ലിവർപൂൾ തൊട്ടു പിറകിലുണ്ട്. 19 പോയിന്റുമായി എവർട്ടൺ 18ആം സ്ഥാനത്താണ് ഉള്ളത്.

Exit mobile version