Picsart 24 01 31 01 30 06 854

ഹാളണ്ട് ബേർൺലിക്കെതിരെ കളിക്കും

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്‌ട്രൈക്കർ എർലിംഗ് ഹാളണ്ട് തിരികെയെത്തി. താരം ഫെബ്രുവരി 1-ന് നടക്കുന്ന ബേൺലിക്കെതിരായ മത്സരത്തിൽ ടീമിലേക്ക് മടങ്ങി എത്തും എന്ന് അവരുടെ മാനേജർ പെപ് ഗാർഡിയോള സ്ഥിരീകരിച്ചു. 2 മാസം കഴിഞ്ഞാണ് ഹാളണ്ട് കളത്തിലേക്ക് തിരികെയെത്തുന്നത്.

2023 ഡിസംബറിൽ ആസ്റ്റൺ വില്ലയുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിന് ഇടയിൽ കാലിന് പരിക്കേറ്റ താരം രണ്ട് മാസമായി പുറത്തായിരുന്നു. സിറ്റിയുടെ അവസാന 10 മത്സരങ്ങൾ ഹാളണ്ടിന് നഷ്ടമായി. ഹാളണ്ടും ഡു ബ്രുയിനെയും പരിക്ക് മാറി എത്തിയതോടെ സിറ്റി അവരുടെ ഏറ്റവും മികവിലേക്ക് വീണ്ടും ഉയരും. ഡി ബ്രുയിനെ മാസങ്ങളോളം പുറത്തിരുന്ന ശേഷം രണ്ടാഴ്ച മുമ്പ് തിരികെയെത്തിയിരുന്നു‌.

Exit mobile version