ഗോളടിയിലെ പ്രീമിയർ ലീഗ് റെക്കോർഡ് എല്ലാം തകർത്ത് ഹാളണ്ട്

Newsroom

Picsart 22 12 29 08 09 44 076
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗോളടി റെക്കോർഡ് എല്ലാം തകർത്ത് മുന്നേറുകയാണ് ഹാളണ്ട്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റി ലീഡ്സിനെ 3-1 എന്ന സ്കോറിന് തോൽപ്പിച്ചപ്പോഴും ഹാളണ്ട് തന്നെ ആയിരിന്നു താരം. ഹാളണ്ട് ഇരട്ട ഗോളുകളുമായി വിജയത്തിന് ചുക്കാൻ പിടിച്ചു. റോഡ്രി ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു സ്കോറർ‌‌ 51, 66 മിനുട്ടുകളിൽ ആയിരുന്നു ഹാളണ്ട് ഗോളുകൾ നേടിയത്. രണ്ട് ഗോളുകളും ഗ്രീലിഷിന്റെ അസിസ്റ്റിൽ നിന്ന് ആയിരുന്നു.

ഹാളണ്ട് 22 12 29 08 09 28 694

ഈ ഗോളുകളോടെ ഹാളണ്ട് പ്രീമിയർ ലീഗിൽ 20 ഗോളിൽ എത്തി. ഏറ്റവും വേഗത്തിൽ പ്രീമിയർ ലീഗിൽ 20 ഗോളുകളിൽ എത്തുന്ന താരമായി ഹാളണ്ട് മാറി. വെറും 14 മത്സരങ്ങളെ ഹാളണ്ടിന് 20 ഗോളിൽ എത്താൻ വേണ്ടി വന്നുള്ളൂ. 21 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയ കെവിൻ ഫിലിപ്സിന്റെ പഴയ റെക്കോർഡാണ് ഹാളണ്ട് തിരുത്തിയത്.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 35 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഇപ്പോഴും ഒന്നാമതുള്ള ആഴ്സണലിനെക്കാൾ അഞ്ച് പോയിന്റ് പിറകിലാണ് സിറ്റി.