സ്പെയിൻ ലോകകപ്പ് നേടുമെന്നാണ് എന്റെ പ്രതീക്ഷ: ഗാർഡിയോള

- Advertisement -

2018ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ സ്പെയിൻ വിജയിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോള. എന്നാൽ പതിവുപോലെ ജർമനിയും സ്പെയിനും ബ്രസീലുമാണ് റഷ്യയിൽ വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപെടുന്ന ടീമുകൾ എന്നും ഗാർഡിയോള കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് മത്സരത്തിന്റെ മുന്നോടിയായിട്ടുള്ള പത്രസമ്മേളനത്തിലാണ് ഗാർഡിയോള തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ദേശീയ ടീമിന്റെ കോച്ച് ആവാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഒരു ദിവസം താൻ ദേശീയ ടീമിനെ ലോകകപ്പിൽ പരിശീലിപ്പിക്കും എന്നും ഗാർഡിയോള പറഞ്ഞു.

അതെ സമയം കഴിഞ്ഞ ദിവസം നടന്ന സൗത്താംപ്ടണുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിന് ശേഷം സൗത്താംപ്ടൺ താരം നാഥാൻ റെഡ്മണ്ടുമായി നടത്തിയ ചർച്ച വിവാദമായിരുന്നു. ഈ വിഷയത്തിൽ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement