Site icon Fanport

ഗുണ്ടോഗൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരികെയെത്തി

ഗുണ്ടോഗൻ ബാഴ്സലോണ വിട്ട് തിരികെ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തി. മാഞ്ചസ്റ്റർ സിറ്റി വിട്ട് കഴിഞ്ഞ സീസണിൽ ബാഴ്സലോണയിൽ എത്തിയ ഗുണ്ടോഗൻ തിരികെ സിറ്റിയിലേക്ക് തന്നെ വരാൻ തീരുമാനിക്കുക ആയിരുന്നു. ബാഴ്സലോണ താരത്തെ ക്ലബ് വിടാൻ അനുവദിക്കും എന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Picsart 24 08 19 19 05 04 168

ഇറ്റലിയിൽ നിന്നും ഗുണ്ടോഗന് ഓഫർ ഉണ്ടായിരുന്നു എങ്കിലും സിറ്റി തന്നെ താരം തിരഞ്ഞെടുത്തു. 2025വരെയുള്ള കരാർ ഗുണ്ടോഗന് സിറ്റിയിൽ ഒപ്പുവെക്കും. സിറ്റിയുടെ പുതിയ കരാറും പ്രിമിയർ ലീഗിൽ നിന്നു തന്നെയുള്ള ഓഫറുകളും മറികടന്ന് ആയിരുന്നു കഴിഞ്ഞ സീസണിൽ ഗുണ്ടോഗൻ ബാഴ്സലോണയിൽ എത്തിയത്. എന്നിട്ടും ഒരു സീസൺ കൊണ്ട് താരം ക്ലബ് വിടുകയാണ്.

മുമ്പ് ഏഴ് വർഷത്തോളം താരം മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്നു. സിറ്റിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം 14 കിരീടങ്ങൾ ഗുണ്ടോഗൻ നേടിയിരുന്നു.

Exit mobile version