ബാഴ്‌സലോണയിലേക്കും ജർമനിയിലേക്കും തിരിച്ചുപോക്കിലെന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി വിട്ട് ബാഴ്‌സലോണയിലേക്കോ ജർമനിയിലേക്കോ തിരിച്ചുപോവാൻ തനിക്ക് ഉദ്ദേശമില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ സിറ്റിയുടെ കൂടെ ഗ്വാർഡിയോള കഴിഞ്ഞ സീസണിൽ ഡൊമസ്റ്റിക് ട്രബിൾ സ്വന്തമാക്കിയിരുന്നു. കൂടാതെ രണ്ടു പ്രീമിയർ ലീഗ് സീസണിലും കൂടി 198 പോയിന്റ് എന്ന നേട്ടവും ഗ്വാർഡിയോള സ്വന്തമാക്കിയിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ തനിക്ക് വേണ്ടതെല്ലാം ഉണ്ടെന്നും ബാഴ്‌സലോണയിലേക്കോ ജർമനിയിലേക്കോ ഒരു തിരിച്ച്പൊക്കില്ലെന്നും ഗ്വാർഡിയോള പറഞ്ഞു. 2021 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ ഉള്ള ഗ്വാർഡിയോള കൂടുതൽ കാലം മാഞ്ചെസ്റ്റെർ സിറ്റിയിൽ തുടരാനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തു. പ്രീമിയർ ലീഗ് പോലെ ഇത്ര മികച്ച സൗകര്യങ്ങളും ഇത്രയും മനോഹരമായ ലീഗും തനിക്ക് എവിടെ കിട്ടുമെന്നും ഗ്വാർഡിയോള ചോദിച്ചു.

തന്നെ ആരും വിശ്വസിക്കാതിരുന്ന സമയത്ത് തന്നെ വിശ്വസിച്ച മാഞ്ചസ്റ്റർ സിറ്റി ഡയറക്ടർ ടിസ്‌കി ബെജിർറ്റൈനും മാഞ്ചസ്റ്റർ സിറ്റി സി.ഇ.ഓ ഫെറാൻ സോറീനോയുടെയും സാന്നിദ്ധ്യവും ഗ്വാർഡിയോള സിറ്റിയിൽ തുടരാനുള്ള കാരണമായി എടുത്ത് പറഞ്ഞു. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ യുവന്റസിലേക്ക് ഗ്വാർഡിയോള വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ചെൽസി പരിശീലകനായിരുന്ന മൗറിസിയോ സരി യുവന്റസ് പരിശീലകനാവുകയായിരുന്നു.

Previous articleആരു പൂട്ടും ബിഗ് 3 യെ? വിംബിൾഡനു നാളെ തുടക്കം
Next articleകേരളത്തിന്റെ നഷ്ടം!! അനസ് എടത്തൊടിക ഇനി ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല