
മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന് പെപ് ഗ്വാര്‍ഡിയോളയെ നിലനിര്‍ത്താനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി. സീസണിന്റെ അവസാനത്തിൽ കരാർ പുതുക്കാൻ ക്ലബ് ആലോചന തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ കരാർ പ്രകാരം ഗ്വാര്‍ഡിയോളയുടെ കരാർ 2019ൽ അവസാനിക്കും. ബാഴ്സലോണയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും പരിശീലകനായിരുന്ന ഗ്വാര്‍ഡിയോള 2016ലാണ് സിറ്റിയുടെ പരിശീലകനായി സ്ഥാനമേറ്റത്.
ആദ്യ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയില്‍ കാര്യമായ ചലനമൊന്നും സൃഷ്ട്ടിക്കാൻ ഗാർഡിയോളക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് കളി അവസാനിപ്പിച്ച സിറ്റി എഫ്. എ കപ്പില്‍ നോക്കൗട്ട് റൗണ്ടിൽ പുറത്തായിരുന്നു. ചാമ്പ്യന്‍സ് ലീഗിലും ലീഗ് കപ്പിലും സെമിയില്‍ പോലും പ്രവേശിക്കാനും കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ശൈലി പ്രീമിയര്‍ ലീഗിന് പറ്റിയെതല്ലെന്ന വിമര്‍ശനങ്ങളും വന്നിരുന്നു.
എന്നാല്‍ ഈ വര്‍ഷം സ്ഥിതി മറിച്ചാണ്. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 16 വിജയം, 11 പോയന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മാഞ്ചസ്റ്റർ സിറ്റി. പ്രീമിയര്‍ ലീഗിലെ ശക്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ലിവര്‍പ്പൂളും ടോട്ടന്‍ഹാമും സിറ്റിക്കു മുമ്പില്‍ മുട്ടുകുത്തി. ഇംഗ്ലീഷ് കപ്പില്‍ സിറ്റിയുടെ എതിരാളികള്‍ ലെസ്റ്റര്‍ സിറ്റിയാണ്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ എതിരാളികൾ ദുര്‍ഭലരായ എഫ്.സി ബസേലുമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial