Site icon Fanport

ഗ്രീൻവുഡ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇല്ല!!

അങ്ങനെ നീണ്ടകാലത്തെ കാത്തിരിപ്പിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ സ്ട്രൈക്കർ ആയിരുന്ന ഗ്രീൻവുഡിന്റെ കാര്യത്തിൽ ഒരു നിലപാട് എടുത്തു. ഗ്രീൻവുഡ് ക്ലബിനൊപ് തുടരില്ല എന്നും താരം വേറെ ക്ലബ് കണ്ടെത്തി കരിയർ തുടരും എന്നും ക്ലബ് അറിയിച്ചു. മേസൺ ഗ്രീൻവുഡിനെ തിരിച്ചെടുക്കാൻ ക്ലബ് ശ്രമിച്ചിരുന്നു എങ്കിലും ആരാധകരിൽ നിന്ന് ശക്തമായ എതിർപ്പ് ഉണ്ടായതോടെ ക്ലബ് താരവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തന്നെ തീരുമാനം എടുത്തു.

Picsart 23 08 11 19 36 43 773

താൻ ക്ലബ് വിടുകയാണെന്നും വേറെ ക്ലബ് ആകും തന്റെ കരിയർ പുനരാരംഭിക്കാൻ മികച്ചത് എന്നും ഗ്രീൻവുഡും ഇന്ന് ഒരു പ്രസ്താവനയിലൂടെ പറഞ്ഞു. തനിക്ക് ചില അബദ്ധങ്ങൾ പറ്റി എന്നും മെച്ചപ്പെട്ട മനുഷ്യൻ ആകാൻ താൻ പരിശ്രമിക്കും എന്നും ഗ്രീൻവുഡ് പറഞ്ഞു. താൻ ആരോപിക്കപ്പെട്ട തെറ്റുകൾ ചെയ്തില്ല എന്നും താരം പറയുന്നു.

ഗ്രീൻവുഡിനെ തിരികെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിനെതിരെ സ്ത്രീകളായ യുണൈറ്റഡ് ആരാധകർ കഴിഞ്ഞ ആഴ്ച രംഗത്ത് വന്നിരുന്നു. ഗ്രീൻവുഡിനെതിരെയുള്ള ബലാത്സംഗശ്രമവും ആക്രമണവും ഉൾപ്പെടെയുള്ള ഗുരുതരമായ നിരവധി കുറ്റങ്ങൾ ഫെബ്രുവരി 2-ന് ഒഴിവാക്കപ്പെട്ടിരുന്നു

മാഞ്ചസ്റ്റർ 23 05 08 20 44 36 829

പ്രധാന സാക്ഷികൾ പിൻവലിഞ്ഞത് ആയിരുന്നു ഗ്രീൻവുഡിന് എതിരായ കേസ് തള്ളിപ്പോകാൻ കാരണം. സ്വന്തം കാമുകിയെ ക്രൂരമായി ഗ്രീൻവുഡ് ആക്രമിച്ച ദൃശ്യങ്ങൾ കാമുകി തന്നെ നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു‌. ഇതോടെയാണ് താരത്തെ യുണൈറ്റഡ് സസ്പെൻഡ് ചെയ്തത്.

Exit mobile version