“ഗ്രീൻവുഡ് വാൻ പേഴ്സി ആയി മാറും”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗ്രീൻവുഡിനെ കുറിച്ച് എല്ലാവരും പറയുന്നതാണ് താരത്തിന്റെ വാൻ പേഴ്സിയുമായുള്ള സാമ്യം. ഗ്രീൻവുഡിന് വാൻ പേഴ്സി ആയി തന്നെ മാറാൻ കഴിയുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക് ഷോ പറയുന്നു. ഗ്രീൻവുഡ് അത്ര മികച്ച ഗോൾ സ്കോറർ ആയി മാറും എന്ന് തന്നെയാണ് ക്ലബിലെ എല്ലാവരും കരുതുന്നത്. ഷോ പറയുന്നു.

രണ്ട് കാലിലും ഒരേ ശക്തിയുള്ള താരമാണ് ഗ്രീൻവുഡ്. അങ്ങനെ അപൂർവ്വം താരങ്ങളെ ഉണ്ടാവാറുള്ളൂ. ടു ഫൂട്ടട് ആണ് എന്നത് തന്നെ ഗ്രീൻവുഡിന് വലിയ മുൻതൂക്കം നൽകുന്നു എന്ന് ഷോ പറഞ്ഞു. ഈ സീസണിൽ അധികം അവസരം ലഭിക്കാതെ തന്നെ ഗോളും അസിസ്റ്റുമായുമൊക്കെ തിളങ്ങാൻ ഗ്രീൻവുഡിനായി എന്നും ഷോ പറയുന്നു. ഈ സീസണിൽ 12 ഗോളും നാല് അസിസ്റ്റും ഗ്രീൻവുഡ് സംഭാവന ചെയ്തിട്ടുണ്ട്.

Advertisement