“മാർഷ്യലിനേക്കാളും റാഷ്ഫോർഡിനെക്കാളും നല്ല സ്ട്രൈക്കർ ഗ്രീൻവുഡ്”

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഏറ്റവും മികച്ച നാച്ചുറൽ സ്ട്രൈക്കർ 17കാരനായ മേസൺ ഗ്രീൻവുഡ് ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ പറഞ്ഞു. മാർഷ്യലും റാഷ്ഫോർഡും ആണ് കൂടുതൽ പരിചയ സമ്പത്തുള്ള താരങ്ങൾ. പക്ഷെ ഇരുവരും യഥാർത്ഥ സ്ട്രൈക്കർമാർ അല്ല എന്ന് ഒലെ പറഞ്ഞു. മാർഷ്യലും റാഷ്ഫോർഡും അറ്റാക്കിംഗ് തേർഡിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരങ്ങളാണ് ഒലെ പറഞ്ഞു.

ലുകാകു ക്ലബ് വിട്ടതോടെ ക്ലബിലെ ഏറ്റവും നാച്ചുറൽ സ്ട്രൈക്കർ ഗ്രീൻവുഡ് ആണ്. യുവതാരത്തിന് ഈ സീസണിൽ ഒരുപാട് അവസരങ്ങൾ ലഭിക്കും എന്നും സ്ക്വാഡിലെ പ്രധാന താരമായി ഗ്രീൻവുഡ് മാറുമെന്നും ഒലെ പറഞ്ഞു. പ്രീസീസണിൽ ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മുൻ സ്ട്രൈക്കർ റോബിൽ വാൻ പേഴ്സി ഓർമ്മിപ്പിക്കുന്ന ശൈലിയാണ് ഗ്രീൻവുഡിന്റെ കളി ശൈലി.