“ഗ്രീൻവുഡ് ഡിഫൻഡർമാരുടെ ദുസ്വപനമാകും” – ഒലെ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗ്രീൻവുഡിനെ വാനോളം പുകഴ്ത്തി പരിശീലകൻ ഒലെ. ഒന്നലെ യൂറോപ്പ ലീഗിൽ രണ്ട് ഗോളുകളുമായി ഗ്രീൻവുഡ് തിളങ്ങിയിരുന്നു. ഗ്രീൻവുഡ് ഡിഫൻഡർമാരുടെ ദുസ്വപ്നമായി മാറും എന്ന് ഒലെ പറഞ്ഞു. ഇടം കാലിനും വലതു കാലിനു ഒരേ കഴിവുള്ള താരമാണ് ഗ്രീൻവുഡ്. ഇനി ഹെഡിംഗ് കൂടെ മെച്ചപ്പെടുത്തിയാൽ ഗ്രീൻവുഡിനെ തടയാൻ ആകില്ല എന്ന് ഒലെ പറഞ്ഞു.

ഗ്രീൻവുഡ് ഭാവിയിലെ സൂപ്പർ താരമാണെന്ന് ഒലെ പറഞ്ഞു. ഈ പ്രായത്തിൽ ഇത്ര കഴിവുള്ള ഒരു സ്ട്രൈക്കറെ താൻ മുമ്പ് കണ്ടത് വെയിൻ റൂണിയെ ആണെന്നും അദ്ദേഹം പറഞ്ഞു. പ്രീമിയർ ലീഗിൽ ഗ്രീൻവുഡിനെ കളിപ്പിക്കാൻ ഭയമില്ല. ഈ സീസണിൽ ഇതുവരെ ആറു ഗോളുകൾ ഗ്രീൻവുഡ് നേടിയിട്ടുണ്ട്. മാർക്കസ് റാഷ്ഫോർഡ് മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഗ്രീൻവുഡിനെക്കാൾ കൂടുതൽ ഗോളുകൾ ഈ സീസണിൽ നേടിയിട്ടുള്ളൂ.

Advertisement