Site icon Fanport

യുവതാരം ഗ്രീൻവുഡിന് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ കൂടുതൽ അവസരം

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൺ ഗ്രീൻവുഡിന് ഇനി കൂടുതൽ അവസരം നൽകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു. സീസണിൽ ഇനി അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ഗ്രീൻവുഡ് കളിക്കും എന്ന് ഇലെ പറഞ്ഞു. താരം യുണൈറ്റഡ് ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട് എങ്കിലും പരിക്കേറ്റതാണ് തിരിച്ചടി ആയത് എന്നും ഒലെ പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ പി എസ് ജിക്ക് എതിരെ കളിച്ചു കൊണ്ട് 17കാരനായ ഗ്രീൻവുഡ് തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീം അരങ്ങേറ്റം നടത്തിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും അതോടെ ഗ്രീൻവുഡ് സ്വന്തമാക്കിയിരുന്നു.

അക്കാദമി ടീമിനായും യുണൈറ്റഡ് യൂത്ത് ടീമിനായും ഒക്കെ കാഴ്ചവെക്കുന്ന പ്രകടനങ്ങളെ അടിസ്ഥാനമാക്കി ഗ്രീൻവുഡിന് യുണൈറ്റഡിൽ വലിയ ഭാവി തന്നെ പ്രവചിക്കപ്പെടുന്നുണ്ട്.

Exit mobile version