“ഗ്രീൻവുഡിനെ ലോണിൽ അയക്കില്ല, ഫസ്റ്റ് ടീമിനൊപ്പം ഉണ്ടാകും” – ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മേസൺ ഗ്രീൻവുഡിനെ ഈ സീസണിൽ ലോണിൽ അയക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ പറഞ്ഞു. ഇപ്പോൾ പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉള്ള ഗ്രീൻവുഡ് യുണൈറ്റഡ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. അവസാന രണ്ട് മത്സരങ്ങളിലും 17കാരനായ ഗ്രീൻവുഡ് ഗോൾ നേടിയിരുന്നു.

ഇന്നലെ ഇന്ററിനെതിരെ വിജയ ഗോളാണ് ഗ്രീൻവുഡ് നേടിയത്. താരത്തെ ലോണിൽ അയക്കാൻ പറ്റില്ല എന്നും യുണൈറ്റഡിന്റെ ഫസ്റ്റ് ടീമിനൊപ്പം തന്നെ ഗ്രീൻവുഡ് ഉണ്ടാകുമെന്നും ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണ വലിയ പങ്കുവഹിക്കാൻ ഗ്രീൻവുഡിനാകും എന്നും പരിശീലകൻ പറഞ്ഞു. ഗ്രീൻവുഡിന്റെ പ്രകടനങ്ങൾ ഗിഗ്സിനെ ഓർമ്മിപ്പിക്കുന്നു എന്നും ഒലെ പറഞ്ഞു.

Exit mobile version