Site icon Fanport

“ഗ്രീൻവുഡ് രണ്ട് വർഷങ്ങൾ കൊണ്ട് വലിയ താരമായി മാറും”

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ ഗ്രീൻവുഡിന് വലിയ ഭാവി തന്നെ താൻ കാണുന്നു എന്ന് യുണൈറ്റഡ് സ്ട്രൈക്കർ ഒഡിയൊൻ ഇഗാളൊ. ഈ സീസണിൽ തന്നെ ഗ്രീൻവുഡ് മികച്ച പ്രകടനമാണ് നടത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവിയാണ് ഗ്രീൻവുഡ്, ഇഗാളോ പറഞ്ഞു. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിലെ സ്ഥിരാംഗമായ ഗ്രീൻവുഡ് ഗംഭീര പ്രകടനൻ തന്നെ നടത്തിയിരുന്നു.

ഈ സീസണിൽ 12 ഗോളും 4 അസിസ്റ്റും നേടാൻ ഈ ടീനേജ് താരത്തിനായിരുന്നു. രണ്ടോ മൂന്നോ വർഷം കൊണ്ട് ഗ്രീൻവുഡ് ലോകത്തെ വലിയ. സ്ട്രൈക്കർമാരിൽ ഒരാളാകും എന്നാണ് ഇഗാളൊ പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഗ്രീൻവുഡ്. റാഷ്ഫോർഡിനെ പോലെ ക്ലബിന്റെ അറ്റാക്കിലെ പ്രധാന താരമായി ഗ്രീൻവുഡും മാറും എന്നാണ് ആരാധകർ കരുതുന്നത്.

Exit mobile version