ഗ്രീൻവുഡ് മാജിക്ക് മാഞ്ചസ്റ്ററിൽ തുടരും, യുവതാരത്തിന് പുതിയ കരാർ

Img 20210216 174557

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൺ ഗ്രീൻവുഡിന് പുതിയ കരാർ. ടീനേജ് താരം പുതുതായി നാലു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. അഞ്ചാം വർഷത്തേക്ക് കരാർ പുതുക്കാനും വ്യവസ്ഥയുണ്ട്. അവസാന രണ്ടു സീസണുകളിലായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിലെ പ്രധാന താരങ്ങളിൽ ഒന്നാണ് ഗ്രീൻവുഡ്. താരത്തിന് വലിയ ഭാവി ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്‌.

വളരെ ചെറുപ്പം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ ഉള്ള ഗ്രീൻവുഡ് യുണൈറ്റഡിന്റെ പ്രധാന സ്ട്രൈക്കർ ആയി ഭാവിയിൽ മാറിയേക്കും. രണ്ടു കാലുകളും ഒരുപോലെ ഉപയോഗിക്കുന്ന താരം ഡിഫൻഡേഴ്സിന്റെ പേടി സ്വപ്നമായി വളരുകയാണ്. ഗ്രീൻവുഡ് ക്ലബിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒന്നായി വളരും എന്ന് കരാർ ഒപ്പുവെച്ചതിനെ കുറിച്ച് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഇതിനകം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 82 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ കിരീടം നേടും എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ
Next articleപിക്വെ തിരികെയെത്തി, ഇന്ന് പി എസ് ജിക്ക് എതിരെ കളിക്കും