Site icon Fanport

ഗ്രീലീഷിനെ സ്വന്തമാക്കാനുള്ള ചർച്ചകൾ ആരംഭിച്ച് മാഞ്ചസ്റ്റർ സിറ്റി

ആസ്റ്റൺ വില്ല മിഡ്ഫീൽഡർ ജാക്ക് ഗ്രീലീഷിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇതിന്റെ ആദ്യ പടിയായി മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയുമായി ചർച്ചകൾ ആരംഭിച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ ക്ലബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഗ്രീലീഷിനെ വിൽക്കാൻ ആസ്റ്റൺ വിലക്ക് നിലവിൽ ഉദ്ദേശം ഇല്ല. മാഞ്ചസ്റ്റർ സിറ്റിക്ക് താരത്തെ സ്വന്തമാക്കണമെങ്കിൽ ചുരുങ്ങിയത് 100 മില്യൺ പൗണ്ട് എങ്കിലും നൽകേണ്ടി വരും.

താരത്തെ ക്ലബ്ബിൽ തന്നെ നിലനിർത്താനുള്ള ശ്രമത്തിലാണ് ആസ്റ്റൺ വില്ല. നിലവിൽ ആസ്റ്റൺ വില്ല ക്യാപ്റ്റൻ കൂടിയായ ജാക്ക് ഗ്രീലിഷിന് ക്ലബ് പുതിയ കരാർ ഓഫർ ചെയ്തിട്ടുണ്ട്. നിലവിൽ ആസ്റ്റൺ വില്ലയിൽ ജാക്ക് ഗ്രീലിഷിന് 4 വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് താരം ക്ലബ്ബിൽ പുതിയ കരാറിൽ ഒപ്പ്‌വെച്ചത്.

Exit mobile version