Site icon Fanport

ഗ്രാനിറ്റ് ഷാക്ക ആഴ്സണൽ വിടും

ആഴ്‌സണൽ മധ്യനിരയിലെ പ്രധാനിയായ ഗ്രാനിറ്റ് ഷാക്ക ക്ലബ് വിടും. താരത്തിന് ആഴ്സണൽ പുതിയ കരാർ നൽകില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്വിസ് മിഡ്‌ഫീൽഡർ പുതിയ കരാർ ചർച്ചകൾ നടത്തുന്നില്ല. ജൂണിൽ ഇരു പാർട്ടികളും വേർപിരിയും.

ഷാക്ക 23 05 16 21 53 45 239

ലെവർകൂസൻ ജർമ്മൻ ക്ലബായ ബയർ ലെവർകൂസനുമായി ചർച്ചകൾ നടത്തുകയാണ്.
15 മില്യൺ യൂറോയുടെ ട്രാൻസ്ഫർ ഫീയിൽ താരം ക്ലബ് വിടും എന്നാണ് സൂചനകൾ. ഗ്രാനിറ്റ് ഷാക്കയും ബയേർ ലെവർകുസണും തമ്മിൽ വ്യക്തിപരമായ നിബന്ധനകൾ ഏറെക്കുറെ അംഗീകരിച്ചിട്ടുണ്ട്. 2027 ജൂൺ വരെ ഉള്ള കരാർ ആകും ഷാക്ക ലെവർകൂസണിൽ ഒപ്പുവെക്കുക.

2016-ൽ എത്തിയതു മുതൽ ആഴ്സണലിന്റെ മധ്യനിരയിലെ പ്രധാന താരമാണ് ഷാക്ക. ഇടക്ക് ആഴ്സണലിന്റെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിരുന്നു.

Exit mobile version