Picsart 23 11 26 23 38 34 707

ഗർനാചോയുടെ വക ഗോൾ ഓഫ് ദി സീസൺ!! മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും വിജയം. ഇന്ന് ഗുഡിസൺ പാർക്കിൽ വെച്ച് എവർട്ടണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത മൂന്നാം ഗോളുകൾക്ക് ആണ് വിജയിച്ചത്. ഗർനാചോയുടെ ഒരു അത്ഭുത ബൈസൈക്കിൾ കിക്ക് കണ്ട മത്സരത്തിൽ കിട്ടിയ അവസരങ്ങൾ മുതലാക്കിയതാണ് യുണൈറ്റഡിന് ജയം സമ്മാനിച്ചത്. മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ ആയിരുന്നു ഗർനാചോയുടെ ഗോൾ.

വലതു വിങ്ങിൽ നിന്ന് ഡാലോട്ട് കൊടുത്ത ക്രോസ് പിറകിലേക്ക് ഓടി ആണ് ഫാർ പോസ്റ്റിൽ നിന്ന് ഗാർനാചോ ബൈസൈക്കിൾ കിക്കിലൂടെ വലയിൽ എത്തിച്ചത്‌. ഈ സീസണിൽ കണ്ടേക്കാവുന്ന ഏറ്റവും മികച്ച ഗോളാകും ഇത്. സ്കോർ 1-0. ഈ ഗോളിന് ശേഷം കളിയിൽ എവർട്ടണ് ഉയർന്നു കളിച്ചു. പക്ഷെ ഗോൾ അവരിൽ നിന്ന് അകന്നു നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആന്റണി മാർഷ്യലിനെ ആശ്ലി യംഗ് വീഴ്ത്തിയതിന് യുണൈറ്റഡിന് അനുകൂലമായി ഒരു പെനാൾട്ടി ലഭിച്ചു‌‌. പെനാൾട്ടി റാഷ്ഫോർഡ് വലയിൽ എത്തിച്ചു. സ്കോർ 2-0. 75ആം മിനുട്ടിൽ മാർഷ്യലിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ഗോളും കണ്ടെത്തി. ബ്രൂണോയുടെ പാസിൽ നിന്ന് ആയിരിന്നു മാർഷ്യലിന്റെ ഫിനിഷ്.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 24 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്. എവർട്ടൺ 19ആം സ്ഥാനത്താണ്.

Exit mobile version