
ഗ്രഹാം പോട്ടർ സ്വാൻസി സിറ്റിയുടെ പുതിയ പരിശീലകനാകും. മൂന്നു വർഷത്തെ കരാറിലാണ് പോട്ടർ സ്വാൻസിയിലെത്തുന്നത്. സ്വീഡിഷ് ക്ലബായ ഓസ്റ്റര്സണ്ട്സിന്റെ പരിശീലകനായിരുന്നു പോട്ടർ. പോർച്ചുഗീസുകാരൻ കാർലോസ് കാർവഹാലിന്റെ പകരക്കാരനായാണ് ലിബർട്ടി സ്റ്റേഡിയത്തിലേക്ക് പോട്ടർ എത്തുന്നത്. സ്വാൻസിയെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് പോട്ടർ പ്രഖ്യാപിച്ചു കഴിഞ്ഞു.
2017 ഡിസംബറിൽ പോൾ ക്ലമന്റിന്റ്റ് പിൻഗാമിയായി വന്ന കാർവഹാലിന് തുടക്കത്തിൽ മികച്ച ഫലം നേടാൻ ആയെങ്കിലും പിന്നീട് സ്വാസ്ൻസിയെ റെലഗേഷനിൽ നിന്ന് തടയാൻ ആയിരുന്നില്ല. അവസാന 9 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാവാതെ വന്നതോടെയാണ് സ്വാൻസിക്ക് ചാമ്പ്യൻഷിപ്പിലേക്ക് തരാം താഴേണ്ടി വന്നത് . 7 വർഷത്തിന് ശേഷമാണ് സ്വാൻസി പ്രീമിയർ ലീഗിൽ നിന്ന് പുറത്തായത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial