Site icon Fanport

ഗ്രഹാം പോട്ടർ ചെൽസിയിലേക്ക് അടുക്കുന്നു

തോമസ് ടൂക്കലിനെ പുറത്താക്കിയ ചെൽസി പുതിയ പരിശീലകനായി ഗ്രഹാം പോട്ടറിനെ തന്നെ എത്തിക്കും. പോട്ടറുമായുള്ള ചെൽസിയുടെ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്ന് ഫബ്രിസിയോ റൊമാനോ പോലുള്ള പ്രമുഖ മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. 24 മണിക്കൂറിനകം പോട്ടറിനെ നിയമിച്ചു കൊണ്ടുള്ള ചെൽസിയുടെ പ്രഖ്യാപനം വന്നേക്കും.

20220907 183802

അവസാന സീസണുകളിൽ ബ്രൈറ്റണിൽ അത്ഭുതം കാണിച്ചു കൊണ്ടിരിക്കുന്ന പരിശീലകനാണ് പോട്ടർ. അദ്ദേഹത്തിനായി 2026വരെയുള്ള കരാർ ചെൽസി വാഗ്ദാനം ചെയ്തിരിക്കുന്നത്. ബ്രൈറ്റൺ ആരാധകരുടെ പ്രിയപ്പെട്ട പരിശീലകൻ ആണ് ഗ്രഹാം പോട്ടർ. ഇംഗ്ലീഷുകാരൻ 2019ൽ ആയിരുന്നു ബ്രൈറ്റണിൽ എത്തിയത്. വലിയ അട്ടിമറികൾ നടത്താനും ബ്രൈറ്റണെ നല്ല ഫുട്ബോൾ കളിപ്പിക്കാനും പോട്ടറിനായിരുന്നു.

കഴിഞ്ഞ സീസണിൽ ബ്രൈറ്റണെ ഒമ്പതാം സ്ഥാനത്ത് അദ്ദേഹം എത്തിച്ചു. അദ്ദേഹത്തിന്റെ കീഴിൽ ലാമ്പ്റ്റി, കുക്കുറേയ, ബിസോമ, ട്രൊസാഡ് എന്നിവർ ഒക്കെ വലിയ ടാലന്റുകളായി വളരുന്നതും കാണാനായി. ബ്രൈറ്റണിൽ എത്തും മുമ്പ് സ്വാൻസിയിൽ ആയിരുന്നു പോട്ടർ ഉണ്ടായിരുന്നത്.

Exit mobile version