ഗോമസിന് സീസൺ തന്നെ നഷ്ടമായേക്കും എന്ന് റിപ്പോർട്ടുകൾ

20201112 132034
- Advertisement -

ലിവർപൂൾ സെന്റർ ബാക്കായ ഗോമസ് ഈ സീസണിൽ ഇനി കളിച്ചേക്കില്ല എന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം പരിശീലനം നടത്തവെ കഴിഞ്ഞ ദിവസം ഗോമസിന് പരിക്കേറ്റിരിക്കുന്നു. പരിക്ക് സാരമുള്ളതാണ് എന്നും ഗോമസിന് ദീർഘകാലം പുറത്തിരിക്കേണ്ടി വരും എന്നുമാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് താരത്തിന് കൂടുതൽ പരിശോധനങ്ങൾ നടക്കുന്നുണ്ട്.

ഗോമസിന്റെ മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. മുമ്പ് ലിഗമെന്റ് ഇഞ്ച്വറിയേറ്റ് ഒരു സീസണോളം പുറത്തിരിക്കേണ്ടി വന്ന താരമാണ് ഗോമസ്. എന്നാൽ ഇപ്പോൾ ലിഗമെന്റ് ഇഞ്ച്വറി എല്ലാം എന്നാണ് വാർത്തകൾ. ലിവർപൂളിന്റെ മറ്റൊരു സെന്റർ ബാക്കായ വാൻ ഡൈകും മുട്ടിന് പരിക്കേറ്റ് ആറു മാസത്തോളം പുറത്തായിരുന്നു. മാറ്റിപ് മാത്രമാണ് ലിവർപൂൾ സീനിയർ ടീമിൽ സെന്റർ ബാക്കായി ഇപ്പോൾ ഉള്ളത്. ഡിഫൻസിൽ കളിക്കുമായിരുന്ന ഫബിനോയും പരിക്കേറ്റ് പുറത്താണ്.

Advertisement