ഗോമസ് ഈ സീസണിൽ തന്നെ മടങ്ങി എത്തിയേക്കും – മാർക്കോസ് സിൽവ

- Advertisement -

കാലിന് ഗുരുതര പരിക്ക് പറ്റി വിശ്രമിക്കുന്ന എവർട്ടൻ മധ്യനിര താരം ആന്ദ്രേ ഗോമസ് ഈ സീസണിൽ തന്നെ മടങ്ങി എത്തിയേക്കും എന്ന സൂചന നൽകി പരിശീലകൻ മാർക്കോസ് സിൽവ.  എങ്കിലും കൃത്യമായ ഒരു സമയം പറയാൻ അദ്ദേഹം തയ്യാറായില്ല.

സ്പർസിന് എതിരായ കളിക്ക് ഇടയിലാണ് താരത്തിന് കാലിൽ പരിക്ക് പറ്റിയത്. ഉടൻ ശസ്ത്രക്രിയ നടത്തിയ താരം ഇപ്പോൾ വിശ്രമത്തിൽ ആണ്. ഈ സീസണിൽ ഇനി ഗോമസ് കളിക്കളത്തിലേക്ക് മടങ്ങി എത്താൻ സാധ്യത ഇല്ല എന്ന് പ്രതീക്ഷിച്ചു നിൽക്കെയാണ് സിൽവ ശുഭ സൂചന നൽകിയത്. നേരത്തെ തിരിച്ചെത്താൻ സാധിച്ചാൽ യൂറോ 2020 യിലേക്കുള്ള പോർച്ചുഗൽ ടീമിൽ ഇടം നേടുക എന്ന താരത്തിന്റെ പ്രതീക്ഷകളും നടന്നേക്കും.

Advertisement