Site icon Fanport

ഗോമസിനും പരിക്ക്, ലിവർപൂൾ ഡിഫൻസിന്റെ പ്രതിസന്ധികൾ തീരുന്നില്ല

ലിവർപൂൾ ക്ലബിനെ ഈ സീസണിൽ പരിക്ക് വേട്ടയാടുകയാണ്. പുതുതായി അവരുടെ സെന്റർ ബാക്കായ ജോ ഗോമസും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്‌. ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം പരിശീലനം നടത്തവെ ആണ് ഗോമസിന് പരിക്കേറ്റിരിക്കുന്നത്. പരിക്ക് സാരമുള്ളതാണ് എന്നും ഗോമസിന് ദീർഘകാലം പുറത്തിരിക്കേണ്ടി വരും എന്നുമാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച ലിവർപൂൾ ഫുൾബാക്ക് ട്രെന്റ് അർനോൾഡിനും പരിക്കേറ്റിരുന്നു. അർനോൾഡ് ഒരു മാസത്തോളം പുറത്ത് ഇരിക്കും എന്ന് ക്ലബ് അറിയിച്ചിരുന്നു. ഇപ്പോൾ ഗോമസിന് കൂടെ പരിക്കേറ്റതോടെ ലിവർപൂളിന് സെന്റർ ബാക്കായി കളിക്കാൻ ആളില്ലാതെ ഇരിക്കുകയാണ്. മാറ്റിപ് മാത്രമാണ് ലിവർപൂൾ സീനിയർ ടീമിൽ സെന്റർ ബാക്കായി ഇപ്പോൾ ഉള്ളത്. വാൻ ഡൈകും പരിക്കാരണം പുറത്താണ്. ഡിഫൻസിൽ കളിക്കുമായിരുന്ന ഫബിനോയും പുറത്താണ്. ഇത് കൂടാതെ തിയാഗോ, ഓക്സ് എന്നിവരും പരിക്ക് കാരണം ടീമിനൊപ്പം ഇല്ല.

Exit mobile version