
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫുട്ബാൾ റൈവലറി ആയ ലിവർപൂൾ – മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം സമനിലയിൽ കലാശിച്ചു. ലിവർപൂളിന്റ് സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും ഗോൾ ഒന്നും നേടിയില്ല.
മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ലിവർപൂളിന് ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിയാഞ്ഞതാണ് വിനയായത്. 34ആം മിനിറ്റിൽ മാറ്റിപ്പിന്റെ ക്ളോസ് റേഞ്ചിൽ നിന്നുമുള്ള ഒരു ഷോട്ട് ഡിഹെയ അവിശ്വാസനീയമാം വിധം തട്ടിയകറ്റി, മറുവശത്ത് ലുകാക്കുവിന്റെ ഒരു ഷോട്ട് മിഗ്നോലറ്റും തടുത്തതോടെ ആദ്യ പകുതി ഗോൾ രഹിതമായി തന്നെ കലാശിച്ചു.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ച ലിവർപൂളിനെ യുണൈറ്റഡ് മികച്ച രീതിയിൽ പ്രതിരോധിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ യുണൈറ്റഡിനായി ലിൻഗാർഡും റാഷ്ഫോർഡും ലിവർപൂളിനായി ചാമ്പർലൈനും ഇറങ്ങിയെങ്കിലും മത്സരം ഗോൾ രഹിതമായിത്തന്നെ അവസാനികുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial