​സീസണിലെ മികച്ച ഗോളുമായി ജിരൂദ് 

ഈപീഎൽ 2015-16 സീസണിലെ ഏറ്റവും മികച്ച ഗോളെന്ന് വിശേഷിപ്പിക്കാവുന്നതായിരുന്നു ആർസനലിന്റെ ഒളിവർ ജിരൂദ് ക്രിസ്റ്റൽ പാലസിനെതിരെ നേടിയ ഗോൾ. മത്സരത്തിൽ 2-0 നു ആർസനൽ ജയിച്ചു.

പതിനേഴാം മിനിറ്റിലാണ് ഫുട്ബോൾ ആരാധകരെ ത്രസിപ്പിച്ച ഗോൾ പിറന്നത്. അലക്സിസ് സാഞ്ചസിൽ നിന്നും ലഭിച്ച ക്രോസ് ഇടത് കാൽ കൊണ്ടുള്ള ബാക്ക് ഹീൽ വോളി ജിരൂദിന്റെ തന്നെ തലക്ക് മുകളിലൂടെ ഗോൾ പോസ്റ്റിലേക്ക് ഊർന്നിറങ്ങി. ക്രിസ്റ്റൽ പാലസിൻ്റെ കോർണറിൽ നിന്ന് ലഭിച്ച ഈ ഗോൾ പിറന്ന പ്രത്യാക്രമണം ഒരു ബാക്ക് ഹീലോടെ തുടങ്ങി വച്ചതും ജിരൂദ് തന്നെയായിരുന്നു എന്നത് ഗോളിൻ്റെ മാറ്റ് കൂട്ടുന്നു. ഗോൾ കീപ്പർ അടക്കം സ്റ്റേഡിയത്തിലെ എല്ലാവരും അവിശ്വസനീയമായിട്ടാണ് ഗോളിനെ സ്വീകരിച്ചത്, ജിരൂദിൻ്റെ മുഖത്തും ഈ അവിശ്വസനീയത പ്രകടമായിരുന്നു.
സ്കോർപിയോൺ കിക്കെന്ന് അറിയപ്പെടുന്ന ഇതേ ഗോൾ കഴിഞ്ഞ‌ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി മ്കിതര്യാനും നേടിയിരുന്നു.


അതേസമയം കളിക്ക് ശേഷം ബിബിസി ന്യൂസിനോട് സംസാരിച്ചപ്പോൾ ആ ഗോൾ തികച്ചും ഭാഗ്യമാണെന്നായിരുന്നു ജിരൂദ് വിശേഷിപ്പിച്ചത്. മാഞ്ചസ്റ്റ്ർ താരം മ്കിതര്യാൻ ഇതേ ഗോൾ നേടിയത് തന്നെ ഇൻസ്പൈർ ചെയ്യിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിശയകരമായ ഗോൾ എന്നാണ് ക്രിസ്റ്റൽ പാലസ് മാനേജർ സാം അല്ലർഡൈസ് വിശേഷിപ്പിച്ചത്. എല്ലാ കളിക്കാരും അവരുടെ ഒന്ന് രണ്ട് സ്പെഷ്യൽ ഗോളുകളിൽ എന്നും ഓർമിക്കപ്പെടുമെന്നും അത്തരത്തിലുള്ള ഗോളാണ് ജിരൂദ് നേടിയതെന്നും ആർസനൽ മാനേജർ വെംഗറും അഭിപ്രായപ്പെട്ടു.

ജിരുദിന്റെ ഗോൾ ഇവിടെ കാണാം

https://goo.gl/fsn3zh