ജിറൂഡിന്റെ കരാർ ചെൽസി പുതുക്കി

ചെൽസിയുടെ ഫ്രഞ്ച് സ്ട്രൈക്കർ ജിറൂഡ് ചെൽസിയിൽ തന്നെ തുടരും. ഈ വർഷം അവസാനം ജിറൂദിന്റെ കരാർ അവസാനിക്കുമായിരുന്നു. എന്നാൽ കരാറിൽ ചെൽസിക്ക് താല്പര്യം ഉണ്ടെങ്കിൽ ജിറൂദിനെ ഒരു വർഷം കൂടെ നിർത്താൻ വ്യവസ്ഥ ഉണ്ടായിരുന്നു. അത് മുതലെടുത്താണ് താരത്തിന്റെ കരാർ ഇപ്പോൾ ചെൽസി പുതുക്കിയത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു.

ഇറ്റലിയിലെ പല ക്ലബുകളും ജിറൂദിനായി വലവിരിച്ചിരിക്കുന്ന അവസ്ഥയിലാണ് ചെൽസി താരത്തിന് പുതിയ കരാർ നൽകിയത്. ഒരു സീസൺ മുമ്പ് ജനുവരിയിൽ ആയിരുന്നു ജിറൂഡ് ആഴ്സണലിൽ നിന്ന് ചെൽസിയിൽ എത്തിയത്. അവസരം കിട്ടിയപ്പോൾ ഒക്കെ ചെൽസിക്കു വേണ്ടി ഗംഭീര പ്രകടനം നടത്താൻ ജിറൂദിനായിരുന്നു. ഇതുവരെ ചെൽസിക്ക് വേണ്ടി 70ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ജിറൂദ് 21 ഗോളുകൾ നേടിയിട്ടുണ്ട്.

Exit mobile version