അരങ്ങേറ്റത്തിന് പിന്നാലെ ഗിൽമോറിന് ചെൽസിയിൽ പുതിയ കരാർ

- Advertisement -

സീനിയർ ടീമിൽ അരങ്ങേറി രണ്ടാഴ്ച്ച പിന്നീടും മുൻപേ ബില്ലി ഗിൽമോറിന് ചെൽസിയിൽ പുതിയ കരാർ. 4 വർഷത്തെ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. ഷെഫീൽഡിന് എതിരെ താരം ഈ സീസണിൽ സീനിയർ ടീം അരങ്ങേറ്റം കുറിച്ചിരുന്നു. 18 വയസുകാരനായ താരം റേഞ്ചേഴ്‌സ് അക്കാദമി വഴിയാണ് വളർന്നു വന്നത്.

2017 ലാണ് സ്‌കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്സിൽ നിന്ന് ചെൽസി താരത്തെ സ്വന്തമാക്കിയത്. പിന്നീട് ചെൽസി യൂത്ത് ടീമിൽ മികച്ച പ്രകടനം നടത്തിയ താരം ഈ സീസണിൽ ലോണിൽ പോകും എന്ന് പ്രതീക്ഷിക്കപെട്ടെങ്കിലും പരിശീലകൻ ഫ്രാങ്ക് ലംപാർഡ് താരത്തെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ഷെഫീൽഡിന് എതിരെ 84 ആം മിനുട്ടിൽ ടാമി അബ്രഹാമിന്റെ പകരക്കാരനായി ഇറങ്ങിയാണ് താരം അരങ്ങേറ്റം നടത്തിയത്.

Advertisement