Site icon Fanport

“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിര പരിശീലകനായി സോൾഷ്യാറിനെ നിയമിക്കണം” – ഗിഗ്സ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിര പരിശീലകനായി ഒലെ ഗണ്ണാർ സോൾഷ്യാറിനെ നിയമിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം റയാൻ ഗിഗ്സ്. സോൾഷ്യാറിന്റെ കീഴിൽ ഇപ്പോൾ മികച്ച രീതിയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്നത്. ഈ സീസൺ അവസാനിക്കുന്നത് വരെ താൽക്കാലിക ചുമതലയിൽ ആണ് ഒലെ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കുന്നത്‌.

ക്ലബിനെ നന്നായി അറിയുന്ന ഒരാളെ ആണ് മാഞ്ചസ്റ്ററിന് ലഭിച്ചിരിക്കുന്നത്‌. അതുകൊണ്ട് തന്നെ ഒലെയ്ക്ക് ജോലി സ്ഥിരമായി കൊടുക്കണം എന്ന് ഗിഗ്സ് പറഞ്ഞു. ഇത്ര കാലവും മാഞ്ചസ്റ്ററിൽ എല്ലാം തകിടം മറിഞ്ഞ് കിടക്കുകയായിരുന്നു. ഇപ്പോഴാണ് എല്ലാം ശരിയായി വരുന്നത്. ഗിഗ്സ് പറഞ്ഞു‌. ഒലെയ്ക്ക് ക്ലബ് മുൻ പരിശീലകർക്ക് നൽകിയ പൈസ കൂടെ നൽകുകയാണെങ്കിൽ ക്ലബ് വളരെ മുന്നോട്ടേക്ക് പോകുമെന്നും ഗിഗ്സ് പറഞ്ഞു‌.

മുമ്പ് തന്നെ ഒലെ മികച്ച പരിശീലകനാകുമെന്ന് തനിക്ക് അറിയാമെന്നും ഗിഗ്സ് പറഞ്ഞു‌.

Exit mobile version