“ജെറാഡിന് ആസ്റ്റൺ വില്ല സമയം കൊടുക്കണം”

ആസ്റ്റൺ വില്ല പരിശീലകൻ സ്റ്റീവൻ ജെറാഡിന് പിന്തുണയുമായി മുൻ സഹതാരം ജേമി കാരഗർ. ഇപ്പോൾ ജെറാർഡ് മാനേജ്‌മെന്റിലെ തന്റെ ആദ്യത്തെ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. സമയം കൊടുത്താൽ ജെറാഡ് വില്ലയെ ഫോമിലേക്ക് തിരികെ കിണ്ടു വരും എന്ന് കാരഗർ പറയുന്നു.

ഒരു പരിശീലകനെന്ന നിലയിൽ, ജെറാർഡ് തന്നെ സമ്മതിക്കും അദ്ദേഹം ഇനിയും മെച്ചപ്പെടാൻ ഉണ്ടെന്ന്. അദ്ദേഹം ഒരു യുവ പരിശീലകൻ ആണ്‌‌‌. അദ്ദേഹത്തിന് ലിവർപൂൾ അക്കാദമിയിലെ സമയം ഉൾപ്പെടെ ആകെ അഞ്ച് വർഷമേ പരിശീലകൻ എന്ന നിലയിൽ പരിചയസമ്പത്ത് ഉള്ളൂ. മുൻ ലിവർപൂൾ താരം കാരഗർ പറഞ്ഞു.

ആസ്റ്റൺ വില്ല ഇപ്പോൾ വേദനിക്കുന്നു എങ്കിലും ജെറാഡിനെ വിശ്വസിച്ച് സമയം കൊടുത്താൽ ഭാവിയിൽ ഏറെ നേട്ടങ്ങൾ ക്ലബിന് ലഭിക്കും. കാരഗർ പറഞ്ഞു. ലീഗിൽ ഇപ്പോൾ ആകെ ഒരു വിജയവുമായി പത്താം സ്ഥാനത്താണ് ആസ്റ്റൺ വില്ല ഉള്ളത്.