Picsart 23 01 17 17 48 30 113

ഗർനാചോയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരമായ ഗർനാചോയ്ക്ക് ആയി യൂറോപ്പിലെ വൻ ക്ലബുകൾ രംഗത്ത്. റയൽ മാഡ്രിഡും യുവന്റസും ഗർനാചോയുടെ ഏജന്റുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്ന് ഇൻഡിപെൻഡന്റെന്റ് റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അടുത്ത കാലത്തായി ഗംഭീര പ്രകടനങ്ങൾ ആണ് അർജന്റീനൻ ടീനേജ് താരം നടത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ സ്ഥിരാംഗവുമാണ് ഗർനാചോ ഇപ്പോൾ.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗർനാചോയുടെ കരാർ പുതുക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഇതുവരെ ധാരണ ആയിട്ടില്ല. ഗർനാചോ വലിയ വേതനം ആവശ്യപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇനി 18 മാസം കൂടെ ഗർനാചോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ഉണ്ട്. റയൽ മാഡ്രിഡും യുവന്റസും താരത്തിനായി കോടികൾ മുടക്കാൻ തയ്യാറാണ്. എന്നാൽ യുണൈറ്റഡിന്റെ ഭാവി പ്രതീക്ഷയായ ഗർനാചോയെ അത്ര എളുപ്പത്തിൽ ഒന്നും യുണൈറ്റഡ് കൈവിടില്ല.

Exit mobile version