Site icon Fanport

അർജന്റീനൻ അത്ഭുത താരം ഗർനാചോ ഉടൻ മാഞ്ചസ്റ്ററിൽ കരാർ പുതുക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗർനാചോ ഉടൻ ക്ലബിൽ കരാർ പുതുക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. യുണൈറ്റഡ് ഗർനാചോയുടെ ഏജന്റിന് പുതിയ ഒഫർ അയച്ചു കഴിഞ്ഞു. അഞ്ചു വർഷം കൂടെ ഗർനാചോയെ ഓൾഡ്ട്രാഫോർഡിൽ നിലനിർത്തുന്ന കരാർ ആണ് യുണൈറ്റഡ് താരത്തിന്റെ മുന്നിൽ വെച്ചിരിക്കുന്നത്. ഈ സീസണിൽ യുണൈറ്റഡിന്റെ പ്രധാന താരങ്ങളിൽ ഒരാളായി മാറിയ ഗർനാചോ കഴിഞ്ഞ ദിവസം ലീഡ്സിനെതിരെ യുണൈറ്റഡിനായു ഗോൾ നേടിയിരുന്നു.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് 20000£ന്റെ വേതന ഓഫർ ഗർനാചോക്ക് നൽകിയിരുന്നു എങ്കിലും ആ ഓഫർ ഗർനാചോ ഏജന്റ് നിരസിച്ചിരുന്നു. ഇപ്പോൾ അതിനേക്കാൾ വലിയ ഓഫർ ആണ് യുണൈറ്റഡ് താരത്തിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.

ഗർനാചോ 23 01 17 17 48 30 113

ഗർനാചോയ്ക്ക് ആയി റയൽ മാഡ്രിഡും യുവന്റസും രംഗത്ത് ഉള്ളത് കൊണ്ട് മാഞ്ചസ്റ്റർ ചർച്ചകൾ വേഗത്തിൽ ആക്കുകയായിരുന്ന്ഹ്. 18കാരനായ താരത്തിന് 2024വരെയുള്ള കരാർ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. പരിശീലകൻ എറിക് ടെൻ ഹാഗും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും വലിയ പ്രതീക്ഷയോടെയാണ് ഗർനാചോ കാണുന്നത്.

Exit mobile version