Picsart 24 03 09 19 43 13 670

ഗർനാചോയുടെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണെ തോൽപ്പിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി. ഇന്ന് ഓൾഡ് ട്രാൻസ്ഫോർഡിൽ നടന്ന മത്സരത്തിൽ എവർട്ടണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് ഗോളുകളും പെനാൽറ്റിയിൽ നിന്നായിരുന്നു വന്നത്. രണ്ടു പെനാൾട്ടികളും നേടിക്കൊടുത്ത അർജൻറീന യുവതാരം ഗർനാചോ ആണ് മാഞ്ചസ്റ്റർ യുണൈറ്ററിന്റെ ഇന്നത്തെ ഹീറോ ആയി മാറിയത്.

ആദ്യപകുതിയിൽ ആയിരുന്നു രണ്ട് പെനാൽറ്റി ഗോളുകളും വന്നത്. ആദ്യ പെനാൽറ്റി മാഞ്ചസ്റ്റർ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് എടുത്ത് ലക്ഷ്യത്തിലെത്തിച്ചു. രണ്ടാമതും പെനാൾട്ടി ലഭിച്ചപ്പോൾ മാർക്കസ് റാഷ്ഫോർഡ് ആണ് പെനാൽറ്റി എടുത്തത്. പെനാൽറ്റി സ്പോട്ടിൽ നിന്ന് പിക്ക്ഫോർഡിനെ പരാജയപ്പെടുത്തിക്കൊണ്ട് റാഷ്ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ 28 മത്സരങ്ങളിൽ നിന്ന് 47 പോയിൻറ് മായി ലീഗിൽ ആറാം സ്ഥാനത്ത് നിൽക്കുകയാണ്. ഇപ്പോഴും ടോപ് 4 എന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വളരെ ദൂരെയാണ്. എവർട്ടൺ 31 പോയിന്റുനായി 16ആം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.

Exit mobile version