ഗാർസിയ ആശുപത്രി വിട്ടു

- Advertisement -

ഇന്നലെ ആഴ്സണലിന് എതിരായ മത്സരത്തിൽ പരികേറ്റ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ എറിക് ഗാർസിയ ആശുപത്രി വിട്ടു. താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നും താരത്തിന് വീട്ടിലേക്ക് മടങ്ങാം എന്നും ക്ലബ് ഡോക്ടർമാർ പറഞ്ഞു. ഇന്നലെ മത്സരത്തിനിടയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ ഗോൾ കീപ്പറായ എഡേഴ്സണുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.

അബോധാവാസ്ഥയിൽ ആയ ഗാർസിയയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അടുത്തിടെ ആയി മാഞ്ചസ്റ്റർ സിറ്റി ഡിഫൻസിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഗാർസിയ. പരിക്ക് സാരമുള്ളതല്ല എങ്കിലും അടുത്ത മത്സരത്തിൽ ഗാർസിയക്ക് വിശ്രമം നൽകിയേക്കും

Advertisement