Picsart 23 08 22 14 40 26 258

ഗബ്രിയേലിനെ വിൽക്കില്ല, സൗദി ഓഫറിനോട് നൊ പറഞ്ഞ് അർട്ടേറ്റ

ആഴ്സണലിന്റെ ഡിഫൻഡർ ഗബ്രിയേൽ മഗൽഹെസ് വിൽപ്പനയ്‌ക്കില്ല എന്ന് ക്ലബിന്റെ മാനേജർ മൈക്കൽ അർട്ടെറ്റ സ്ഥിരീകരിച്ചു. സൗദി അറേബ്യൻ ടീമായ അൽ ഇത്തിഹാദിലേക്കുള്ള നീക്കവുമായി ബ്രസീലിയൻ ഡിഫൻഡറെ ബന്ധിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു‌‌. അതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അർട്ടേറ്റ. ഇത്തിഹാദ് വലിയ ഒഫറുമായി ആഴ്സണലിനെ സമീപിച്ചു എങ്കിലും ക്ലബ് ആ ഓഫർ നിരസിക്കുകയായിരുന്നു.

“ഓഫറുകൾ കാരണം അല്ല ഗബ്രിയേൽ ആദ്യ ഇലവനിൽ നിന്ന് പുറത്തായത്? ഞങ്ങളുടെ ഒരോ ഗെയിമിലെയും ടാക്ടിക്സ് മാത്രമാണത്.” അർട്ടേറ്റ പറഞ്ഞു.

“എന്നെ വിശ്വസിക്കൂ, ഗബ്രിയേൽ ഒരുപാട് ഗെയിമുകൾ ഈ സീസണിൽ കളിക്കും. അവൻ ക്ലബിൽ തുടരും” അർട്ടെറ്റ ഉറപ്പിച്ചു പറഞ്ഞു. സൗദിയിൽ നിന്നുള്ള ഒഫറുകൾക്ക് മുന്നിൽ പല ക്ലബുകളും പ്രയാസപ്പെടുമ്പോൾ ആണ് താരത്തെ വിൽക്കില്ല എന്ന് ആഴ്സണൽ ഉറച്ച നിലപാട് എടുക്കുന്നത്.

2020 മുതൽ ആഴ്സണലിനൊപ്പം ഗബ്രിയേൽ ഉണ്ട്. കഴിഞ്ഞ സീസണിൽ ആഴ്സണലിനെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ഗബ്രിയേൽ.

Exit mobile version