Site icon Fanport

ഗാബിഗോൾ ഇന്റർ വിട്ടു, ഇനി സ്ഥിരം കരാറിൽ ഫ്ലെമങ്കോയിൽ

ഇന്റർ മിലാൻ സ്‌ട്രൈക്കർ ഗബ്രിയേൽ ബാർബോസ ഇനി ബ്രസീലിയൻ ക്ലബ്ബ് ഫ്ലെമങ്കോയിൽ. 17 മില്യൺ യൂറോ നൽകിയാണ് അവർ താരത്തെ സ്വന്തമാക്കിയത്. 2024 വരെയാണ് കരാർ.

23 വയസുകാരനായ ഗാബിഗോൾ 2016 ലാണ് സാന്റോസിൽ നിന്ന് ഇന്ററിൽ എത്തുന്നത്. പക്ഷെ അവിടെ ആദ്യ ഇലവനിൽ സ്ഥാനം കിട്ടാൻ പ്രയാസപ്പെട്ട താരം 2018 ൽ തിരികെ സാന്റോസിലേക്ക് ലോണിൽ പോയി. 2019 ൽ വീണ്ടും ലോണിൽ ഫ്ലെമങ്കോയിൽ എത്തിയ താരം അവിടെ മിന്നും പ്രകടനം പുറത്തെടുത്തതോടെയാണ് അവർ സ്ഥിരം കരാറിൽ താരത്തെ വാങ്ങാൻ തീരുമാനിച്ചത്. 2016 ൽ ബ്രസീലിയൻ ദേശീയ ടീമിൽ ആദ്യമായി താരത്തിന് അവസരവും ലഭിച്ചിരുന്നു. പക്ഷെ അവിടെയും സ്ഥിര സാനിധ്യമാകാൻ സാധിച്ചിരുന്നില്ല.

Exit mobile version