പ്ലേ ഓഫ് ഫൈനലിൽ വില്ല വീണു, ഫുൾഹാം പ്രീമിയർ ലീഗിൽ

- Advertisement -

വീണ്ടുമൊരു പ്രീമിയർ ലീഗ് മത്സരം കളിക്കാം എന്ന ജോണ് ടെറിയുടെ പ്രതീക്ഷ തകർത്ത് ഫുൾ ഹാം പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി. വെംബ്ലിയിൽ നടന്ന പ്ലെ ഓഫ് ഫൈനലിൽ ടെറി നയിച്ച ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ഫുൾഹാം പ്രീമിയർ ലീഗിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

ആദ്യ പകുതിയിൽ ടോം കൈർണി നേടിയ ഗോളാണ് ഫുൾഹാമിനെ മുന്നിലെത്തിച്ചത്. റയാൻ സീസെഗ്നോൻ നൽകിയ പാസിൽ 23 ആം മിനുട്ടിലാണ് താരം ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ആസ്റ്റണ്‍ വില്ല സമനില ഗോളിനായി നിരന്തരം ശ്രമിച്ചതോടെ ഫുൾ ഹാമിന് പലപ്പോഴും പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. 70 ആം മിനുട്ടിൽ ഫുൾ ഹാമിന്റെ ഡെനിസ് ഓഡോയി ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ വില്ലക്ക് മത്സരത്തിൽ പുതിയ അവസരം കൈവന്നു. എങ്കിലും പിന്നീടുള്ള സമയമത്രയും ലീഡ് കൈവിടാതെ സംരക്ഷിച്ച ഫുൾഹാം പ്രതിരോധം അവരെ പ്രീമിയർ ലീഗിലേക്ക് കൈ പിടിച്ചു ഉയർത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement