Site icon Fanport

ബ്രെന്റ്ഫോഡിനെ വീഴ്ത്തി, ഫുൾഹാം വീണ്ടും പ്രീമിയർ ലീഗിൽ

ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ്‌ ഫൈനലിൽ ജയിച്ച ഫുൾഹാം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് യോഗ്യത ഉറപ്പാക്കി. ബ്രെന്റ്ഫോഡിനെ 2-1 ന് മറികടന്നാണ് അവർ ജയിച്ചത്. കളിയുടെ ആദ്യ 90 മിനുട്ടിൽ ഗോൾ പിറക്കാതിരുന്നതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.

105 ആം മിനുട്ടിൽ ജോ ബ്രയാന്റെ തന്ത്രപൂർവമുള്ള ഫ്രീകിക്കിൽ ഫുൾഹാം ആണ് ആദ്യ ലീഡ് എടുത്തത്. 117 ആം മിനുട്ടിൽ ബ്രയാൻ തന്നെ വീണ്ടും വല കുലുക്കി. ഡാൽസ്ഗാർഡ് ഏറെ വൈകി ഒരു ഗോൾ മടക്കിയെങ്കിലും അത് ഫുൾഹാം ജയത്തെ തടുക്കാൻ സാധിച്ചില്ല. 2 വർഷം മുൻപ് വെംബ്ലിയിൽ ഇതേ പോലെ ഫൈനൽ ജയിച്ചാണ് ഫുൾഹാം പ്രീമിയർ ലീഗിൽ തിരിച്ചെത്തിയത്. പക്ഷെ കേവലം ഒരു സീസൺ മാത്രമാണ് അവർക്ക് അവിടെ തുടരാൻ സാധിച്ചത്.

Exit mobile version