Site icon Fanport

ഫുൾഹാമിന് പ്രീമിയർ ലീഗിലെ ആദ്യ വിജയം

ചാമ്പ്യൻഷിപ്പിൽ നിന്ന് പ്രൊമോഷൻ നേടി പ്രീമിയർ ലീഗിലേക്ക് എത്തിയ ഫുൾഹാം അവസാനം ഒരു വിജയം കണ്ടെത്തി. ഇന്ന് ക്രേവൻ കോട്ടേജിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ബ്രോമിനെ ആണ് ഫുൾഹാം തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫുൾഹാമിന്റെ വിജയം. ആദ്യ 30 മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾ നേടാൻ സ്കോട് പാർക്കറിന്റെ ടീമിന് ഇന്നായിരുന്നു.

26ആം മിനുട്ടിൽ ബോബി റീഡാണ് ആദ്യം ഗോൾ നേടിയത്. പിന്നാലെ 30ആം മിനുട്ടിൽ ഐനയും ഫുൾഹാമിനായി വല കുലുക്കി. രണ്ടു ഗോളും ഒരുക്കിയത് മിട്രോവിചായിരുന്നു. വിജയത്തോടെ നാലു പോയിന്റുമായി വെസ്റ്റ് ബ്രോമിനെ മറികടക്കാനും ഫുൾഹാമിനായി. വെസ്റ്റ് ബ്രോം സീസണിൽ ഇതുവരെ ഒറ്റ മത്സരം വിജയിച്ചിട്ടില്ല.

Exit mobile version