ലണ്ടൻ ഡെർബികളിൽ നാണക്കേടിന്റെ റെക്കോർഡുമായി ഫുൾഹാം

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന ലണ്ടൻ ഡെർബിയിൽ ക്രിസ്റ്റൽ പാലസിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇന്നലത്തെ പരാജയത്തോടെ ഒരു നാണക്കേടും ഫുൾഹാമിന്റെ പേരിലായി, പ്രീമിയർ ലീഗിൽ നടന്ന ലണ്ടൻ ഡെർബികളിൽ ഏറ്റവും കുറവ് വിജയ ശതമാനം ഉള്ള ടീമായിമാറി ഫുൾഹാം. പ്രീമിയർ ലീഗിൽ ഇതുവരെ 119 ലണ്ടൻ ഡെർബികളിൽ ആണ് ഫുൾഹാം മത്സരിച്ചിട്ടുള്ളത്, എന്നാൽ അതിൽ 25 എണ്ണത്തിൽ മാത്രമാണ് ഫുൾഹാം വിജയം കണ്ടിട്ടുള്ളത്. അതായത് 21% മാത്രം വിജയ ശതമാനം.

ലണ്ടൻ ഡെർബികളിൽ വിജയത്തിന്റെ എണ്ണത്തിൽ ആഴ്‌സണൽ ആണ് മുന്നിൽ നിൽക്കുന്നത്, ചെൽസി ആണ് രണ്ടാമതുള്ളത്. ടോട്ടൻഹാം ഹോട്സ്പർ മൂന്നാമത് നിൽക്കുമ്പോൾ വെസ്റ്റ്ഹാം യുണൈറ്റഡ് ആണ് നാലാം സ്ഥാനത്തുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version