ഫുൾഹാം ഗോൾകീപ്പർക്ക് പുതിയ കരാർ

ഫുൾഹാം ഗോൾകീപ്പർ മാർകസ് ബെറ്റിനെല്ലി ഫുൾഹാമുമായി കരാർ പുതുക്കി. മൂന്നു വർഷത്തേക്കാണ് താരം കരാർ പുതുക്കിയത്. 13 വയസ്സു മുതൽ ടീമിനൊപ്പം ഉള്ള താരമാണ് ബെറ്റിനെല്ലി. 2014-15 സീസണിൽ ഫുൾഹാമിനായി അരങ്ങേറ്റം കുറിച്ച് താരം ഇപ്പോൾ ഫുൾഹാമിന്റെ പ്രധാന കളിക്കാരനാണ്. 26കാരനായ ബെറ്റിനെല്ലി ഇതുവരെ ഫുൾഹാമിനായി തൊണ്ണൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഫുൾഹാമിന്റെ പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷനിലും താരം പ്രധാന പങ്കുവഹിച്ചിരുന്നു‌. തന്നെ ക്ലബിൽ തുടരാൻ അനുവദിക്കുന്നതിന് ക്ലബിനോട് താരം നന്ദി പറഞ്ഞു. ഈ ആരാധകരുടെ പിന്തുണയ്ക്കും ബെറ്റിനെല്ലി നന്ദി പറഞ്ഞു.