ഫുൾഹാമിന്റെ ഗംഭീര തിരിച്ചുവരവ്, റെലെഗേഷൻ പോരാട്ടം കനക്കുന്നു

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിന് ഗംഭീര ജയം. ആദ്യ പകുതിയിൽ 2 ഗോളുകൾക്ക് പിറകിൽ പോയ ശേഷം രണ്ടാം പകുതിയിൽ 4 ഗോളുകൾ ബ്രയ്റ്റന്റെ വലയിൽ നിറച്ചാണ് റനിയേരിയുടെ ടീം ജയം സ്വന്തമാക്കിയത്. ലീഗിൽ 19 ആം സ്ഥാനത്ത് നിൽക്കുന്ന ടീമിന് ഇത് നിർണായക ജയമാണ്. എങ്കിലും 18 ആം സ്ഥാനത്തുള്ള കാർഡിഫിന് 2 പോയിന്റ് പിറകിലാണ് അവർ.

ആദ്യ പകുതിയിൽ ഗ്ലെൻ മറി നേടിയ ഇരട്ട ഗോളുകളാണ് ബ്രയ്റ്റന് ലീഡ് സമ്മാനിച്ചത്. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചേംബേഴ്സിലൂടെ ഒരു ഗോൾ മടക്കിയ ഫുൾഹാം 58 ആം മിനുട്ടിൽ മിട്രോവിച്ചിലൂടെ സമനില ഗോൾ നേടി. പിന്നീട് 74 ആം മിനുട്ടിൽ താരം തന്നെ വീണ്ടും അവരുടെ ഗോൾ നേടിയതോടെ അവരുടെ തിരിച്ചു വരവ് പൂർത്തിയായി. 79 ആം മിനുട്ടിൽ വിയേറ്റോ നാലാം ഗോളും നേടിയതോടെ ബ്രയ്റ്റന്റെ തിരിച്ചു വരവ് പ്രതീക്ഷകൾ അസ്തമിച്ചു.

Advertisement