Picsart 24 01 13 20 00 43 732

ഫുൾഹാമിനെ മറികടന്നു, ചെൽസി പതിയെ മുകളിലേക്ക്, എട്ടാം സ്ഥാനത്ത് എത്തി

ഇംഗ്ലീഷ് പ്രീമിൽ ചെൽസി ഇന്ന് ഫുൾഹാമിനെ പരാജയപ്പെടുത്തി. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോ ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെൽസിയുടെ വിജയം. ആദ്യപകുതിയിൽ ഒരു പെനാൽറ്റിയിലൂടെയാണ് ചെൽസിയുടെ ഗോൾ വന്നത്. യുവതാരം പാൽമറാണ് ചെൽസിക്കായി ഗോൾ നേടിയത്. ഈ സീസണിലെ പാൽമറിന്റെ ഒമ്പതാമത്തെ ഗോൾ ആയിരുന്നു.

രണ്ടാം പകുതിയിൽ ഫുൾഹാം സമനിലക്കായി ഏറെ ശ്രമിച്ചു എങ്കിലും അവർക്ക് സമനില കണ്ടെത്താനായില്ല. രണ്ടാം പകുതിയുൽ ചെൽസി രണ്ടുതവണ അവരുടെ ഗോള്‍ ശ്രമങ്ങൾ ഗോൾപോസ്റ്റിൽ തട്ടി മടങ്ങുന്നത് കണ്ടു. ഇന്ന് രണ്ടാം പകുതിയിൽ ആകെ ഒരു ഷോട്ട് മാത്രമേ ടാർഗറ്റിലേക്ക് കൊടുക്കാൻ ആയുള്ളൂ എന്നത് പോചടീനോക്ക് ആശങ്ക നൽകും. എങ്കിലും ഈ വിജയം ചെൽസിക്ക് പ്രീമിയർ ലീഗിൽ നിർണായകമാണ്. അവരുടെ യൂറോപ്പ്യൻ പ്രതീക്ഷകൾ സജീവമാക്കാൻ ഈ വിജയം കൊണ്ടാകും. ഈ വിജയത്തോടെ ചെൽസി 31 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് മുന്നേറി. ഫുൾ 24 പോയിന്റുമായി 13ആം സ്ഥാനത്താണ് ഉള്ളത്.

Exit mobile version