ഫുൾഹാം വല നിറഞ്ഞു, ആഴ്സണലിൽ തുടർച്ചയായ ഒമ്പതാം ജയം

- Advertisement -

സീസണിലെ ഗംഭീര ഫോം ഗംഭീരമായി തന്നെ തുടരുകയാണ് ആഴ്സണൽ. ഇന്ന് ക്രേവൺ കോടേജിൽ ഫുൾഹാമിന്റെ വല നിറച്ചു കൊണ്ട് വിജയം നേടിയതോടെ ആഴ്സണൽ തുടർച്ചയായ ഒമ്പതു വിജയങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ന് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ആഴ്സണൽ ഫുൾഹാമിനെ തോൽപ്പിച്ചത്. ലാകസെറ്റ് ഒബാമയങ്ങ് സഖ്യം തന്നെയാണ് ഇന്നും ജയത്തിന് ചുക്കാൻ പിടിച്ചത്.

ആദ്യ പകുതിയിൽ ലകാസെറ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ ഒബാമയങ്ങാണ് ഇരട്ട ഗോളുമായി കളം നിറഞ്ഞത്. ഇരുതാരങ്ങളുടെയും ഗോളുകൾക്ക് ഇടയിൽ റാംസിയും ആഴ്സണലിനായി സ്കോർ ചെയ്തു‌. ഒരു സുന്ദര ബാക്ക് ഹീൽ വഴി ആയിരുന്നു റാംസിയുടെ ഫിനിഷ്. ഫുൾഹാമിന്റെ ഏകഗോൾ നേടിയത് ജർമ്മൻ താരം ഷുറുൾ ആണ്.

ലീഗിലെ ആഴ്സണലിന്റെ തുടർച്ചയായ ആറാം ജയമാണിത്. ഈ ജയത്തോടെ ആഴ്സണൽ ലീഗിൽ മൂന്നാമത് എത്തി.

Advertisement