യുണൈറ്റഡ് പ്രതിരോധം ശക്തമായാൽ മാത്രമേ ഫ്രെഡിനെ കളിപ്പിക്കാനാകൂ – മൗറീഞ്ഞോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ നിര ഫോമിലാകാത്ത കാലത്തോളം ബ്രസീലിയൻ താരം ഫ്രെഡ്നെ യുണൈറ്റഡിൽ കളിപ്പിക്കുക എന്നത് പ്രയാസകരമാണെന്ന് ജോസ് മൗറീഞ്ഞോ. 52 മില്യൺ പൗണ്ടോളം നൽകി ടീമിൽ എത്തിച്ച താരത്തെ മൗറീഞ്ഞോ തുടർച്ചയായി കളിപ്പിക്കാത്തത് യുണൈറ്റഡ് ആരാധകർക്ക് ഇടയിൽ ഭിന്നാഭിപ്രായങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് എന്ത്കൊണ്ട് താരത്തെ കളിപ്പിക്കുന്നില്ല എന്നതിന് ന്യായീകരണവുമായി യുണൈറ്റഡ് പരിശീലകൻ എത്തിയത്.

25 വയസ്സുകാരനായ ഫ്രെഡ് പ്രീമിയർ ലീഗുമായി ചേരാൻ പ്രയാസപ്പെടുകയാണ്. മാറ്റിച് ഫോമിൽ അല്ലാതിരുന്നിട്ടും താരത്തിന് അവസരം ലഭിക്കുന്നില്ല. കേവലം ഈ സീസണിൽ 10 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. യുണൈറ്റഡ് ആക്രമത്തെയും പ്രതിരോധത്തെയും സഹായിക്കാവുന്ന രീതിയിൽ ഒരു താരത്തെ ലക്ഷ്യം വെച്ചാണ് യുണൈറ്റഡ് ശാക്തറിൽ നിന്ന് ഫ്രെഡിനെ ടീമിൽ എത്തിച്ചത്.

Advertisement