“ഫ്രെഡിന് ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ സീസൺ ആയിരിക്കും”

- Advertisement -

ബ്രസീലിയൻ മിഡ്ഫീൽഡറായ ഫ്രെഡിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ സീസൺ മികച്ചതായിരിക്കും എന്ന് സോൾഷ്യാർ.കഴിഞ്ഞ സീസണ വൻ തുകയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഫ്രഡിന് ക്ലബിൽ ഇതുവരെ താളം കണ്ടെത്താൻ ആയിട്ടില്ല. എന്നാൽ ഡിഫൻസ് ഇത്തവണ ശക്തമായതോടെ ഫ്രെഡിന് മിഡ്ഫീൽഡിൽ സമ്മർദ്ദങ്ങൾ ഇല്ലാതെ കളിക്കാൻ ആകുമെന്നും ഒലെ പറഞ്ഞു.

എപ്പോഴും മികച്ച ഡിഫൻസീവ് ലൈൻ മധ്യനിര താരങ്ങളെയും അറ്റാക്കിനെയും മെച്ചപ്പെടുത്താറുണ്ട് എന്ന് ഒലെ പറഞ്ഞു. അതാണ് ഇത്തവണ വാൻ ബിസാകയെയും മഗ്വയറിനെയും ടീമിൽ എത്തിച്ചത് എന്നും ഒലെ പറഞ്ഞു. പരിശീലകരായ മൗറീനോയും ഒലെയും ഫ്രഡിന് അവസരങ്ങൾ കൊടുത്തു എങ്കിലും ഇരു പരിശീലകരുടെയും വിശ്വാസം നേടാൻ ഫ്രെഡിന് ഇതുവരെ ആയിട്ടില്ല. ഇപ്പോഴും പോഗ്ബയ്ക്ക് ഒപ്പം ആരെ മിഡ്ഫീൽഡിൽ കളിപ്പിക്കും എന്ന് നിശ്ചയമില്ലാതിരിക്കുകയാണ് മാഞ്ചസ്റ്റർ. അതുകൊണ്ട് ആദ്യ ഇലവനിൽ എത്താൻ ഫ്രെഡിന് ഇപ്പോഴും അവസരമുണ്ട്.

Advertisement