ഫ്രെഡ് ഈസ് റെഡ്, ബ്രസീലിയൻ താരം ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കും

- Advertisement -

ബ്രസീലിന്റെ ലോകക്കപ്പ് താരം ഫ്രെഡ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കും. ഉക്രൈൻ ക്ലബ് ഷാക്തറിൽ നിന്നുമാണ് ഈ പ്ലേമേക്കർ യുണൈറ്റഡിൽ എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒഫിഷ്യൽ വെബ്‌സൈറ്റ് വഴിയും സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴിയുമാണ് ഫ്രെഡ് യുണൈറ്റഡിൽ എത്തിയ വിവരം പുറത്തു വിട്ടത്. ഈ ട്രാൻസ്ഫർ സീസണിലെ യുണൈറ്റഡിന്റെ ആദ്യത്തെ സൈനിങ്‌ ആണിത്.

ഏകദേശം 50 മില്യൺ യൂറോ തുകയ്ക്കാണ് ഫ്രെഡ് യുണൈറ്റഡിൽ എത്തിയത്. ലോകക്കപ്പിനുള്ള ബ്രസീലിയൻ ടീമിൽ ഇടം കണ്ടെത്തിയ ഫ്രെഡ് മികച്ച ഫോമിലാണ് ഉള്ളത്. 2013ൽ ബ്രസീലിയൻ ക്ലബ്ബ് ഇന്റർനാഷിയോണലിൽ നിന്നുമാണ് ഫ്രെഡ് ഷാക്തറിൽ എത്തുന്നത്. തുടർന്നിങ്ങോട്ട് ഷാക്തറിന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യമാണ് രുന്നു ഈ പ്ലേമേക്കർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement