സ്പാനിഷ് യുവ താരം ഇനി വെസ്റ്റ് ഹാമിന് സ്വന്തം

സ്പാനിഷ് യുവ താരം പാബ്ലോ ഫോർണൽസ് ഇനി പ്രീമിയർ ലീഗ് ക്ലബ്ബ് വെസ്റ്റ് ഹാമിൽ. വിയ്യാ റയലിൽ നിന്നാണ് താരം ലണ്ടനിൽ എത്തുന്നത്. ക്ലബ്ബിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയായ 25 മില്യൺ പൗണ്ട് നൽകിയാണ് ഹാമ്മേഴ്‌സ് താരത്തെ ലണ്ടനിൽ എത്തിക്കുന്നത്. 5 വർഷത്തെ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്.

മധ്യനിര തരമായ ഫോർണൽസ് സ്‌പെയിൻ അണ്ടർ 21 ദേശീയ ടീം അംഗംമാണ്. കേവലം 23 വയസുള്ള താരം 150 സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം 2015 മുതൽ 2017 വരെ മലാഗക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Exit mobile version