മുൻ ആഴ്‌സണൽ താരം നാചോ മോൺറിയൽ ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു

Wasim Akram

20220816 170851

ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു മുൻ ആഴ്‌സണൽ ഇടത് ബാക്ക് നാചോ മോൺറിയൽ. കഴിഞ്ഞ വർഷം വരെ റയൽ സോസിദാഡ് താരമായിരുന്ന സ്പാനിഷ് താരത്തിന്റെ കരാർ ആ സീസണിൽ അവസാനിച്ചിരുന്നു. തുടർന്ന് ആണ് 36 കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

2013 ൽ മാലാഗയിൽ നിന്നു ആഴ്‌സണലിൽ എത്തിയ മോൺറിയൽ 251 തവണ ക്ലബിനായി ബൂട്ട് കെട്ടുകയും 10 ഗോളുകളും 20 അസിസ്റ്റുകളും നേടുകയും ചെയ്തിരുന്നു. എന്നും ക്ലബിന് ആയി കഠിനാധ്വാനം ചെയ്തു കളിക്കുന്ന മോൺറിയൽ ആരാധകരുടെ പ്രിയപ്പെട്ട താരം ആയിരുന്നു. ആഴ്‌സണലിന് ഒപ്പം എഫ്.എ കപ്പ് നേട്ടങ്ങളിൽ മോൺറിയൽ ഭാഗം ആയിരുന്നു.

Story Highlight : Former Arsenal player Nacho Monreal announced retirement from football.