മ്യൂണിച്ച് ആകാശ ദുരന്തം; ബസ്ബി ബേബ്സിന്റെ ഓർമ്മ പുതുക്കി ക്ലബുകൾ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്നാണ് 1958 ഫെബ്രുവരി ആറിന് മ്യൂണിച്ചിൽ നടന്ന വിമാനാപകടം. ബെൽഗ്രെഡിൽ നടന്ന യൂറോപ്പ്യൻ കപ്പിലെ മത്സരത്തിന് ശേഷം മാഞ്ചസ്റ്ററിലേക്ക് തിരിച്ചു സഞ്ചരിക്കുകയായിരുന്ന യുണൈറ്റഡ് ടീം സഞ്ചരിച്ച വിമാനം മ്യൂണിച്ചിൽ വെച്ച് അപകടത്തിൽ പെട്ട് മാഞ്ചസ്റ്ററിന്റെ എട്ടു പൂക്കൾ ആയിരുന്നു ജീവൻ വെടിഞ്ഞത്.

അപകടത്തിന്റെ 61ആം വാർഷികമായ ഇന്ന് വിമാനാപകടത്തിൽ പൊലിഞ്ഞ മാഞ്ചസ്റ്ററിലെ പൂക്കൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു നിരവധി ക്ലബുകൾ ആണ് രംഗത്ത് വന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ “കളത്തിലെ ബദ്ധവൈരികൾ” ആയ ലിവർപൂളും അഴ്‌സണലും സിറ്റിയും എല്ലാം ബസ്ബി ബേബ്‌സിന്റെ ഓർമ്മ പുതുക്കി.

ക്ലബുകളുടെ പോസ്റ്റുകൾ കാണാം:

Advertisement